സാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന് സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം
മര്‍ദ്ധക വ്യവസ്ഥതന്‍ പര്‍വ്വതങ്ങള്‍
അപ്പൂപന് താടിപോല്‍ വിണ്ണിലുയരുമ്പോള്
മര്ദ്ധിത ജനതതന്‍ പാദത്തിന് കീഴെ
സ്പന്ദനം കൊളളുമീ ഭൂമി നിരന്തരം
രാജപ്രമാണികള്തന് ശിരസുകളില്‍
വെള്ളിടിവാളുകള്‍ പടര്‍ന്നിറങ്ങും
അധികാരികുലത്തിന് അരങ്ങുകളില്‍ നിന്ന്
ഭൂമിയിലെ തംബ്രാക്കളെ പടിയിറക്കുമ്പോള്‍
തിരസ്കൃത മര്‍ത്യരാം സദ്വൃത്തദാസന്മാര്
സോപാനങ്ങളിലേക്കുയര്ത്തപ്പെടും
രാജകിരീടങ്ങള്‍ തെറിച്ചുപോവും
സിംഹാസനങ്ങള്‍ തകര്‍ന്നു വീഴും
ശേഷിക്കുമൊരുവന്റെ പേരു മാത്രം
അദൃശ്യനെങ്കിലുമരികിലുളളവന്
കഴ്ച്ചയുമവന്, കണ്ണുകളുമവന് തന്നെ
ഞാനാണു സത്യമെന്നാര്പുയരും
ഞാന്‍ തന്നെയാണത്, നിങ്ങളും
ദൈവസൃഷ്ടികള്‍ സിംഹാസനമേറുമാ നേരം
ഞാന്‍ തന്നെയാണത്, നിങ്ങളും
സാക്ഷ്യം വഹിച്ചിടും നാം
തീര്‍ച്ച, സാക്ഷ്യം വഹിച്ചിടും നമ്മളും
ആ വാഗ്ദത്ത ദിനത്തിന് സാക്ഷ്യം
വിധിയുടെ താളില്‍ കുറിക്കപ്പെട്ട ദിനം
....................................................
* ആശയത്തിന് കടപ്പാട്: Faiz Ahmed Faiz
http://www.youtube.com/watch?v=RQBr7m0n0Zo
ReplyDeletejst check the above link - it has gt the english translation
ReplyDelete