സമയം
കിട്ടുമ്പോഴെല്ലാം പുരോഹിതനോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു
അവരെല്ലാം. ചെറിയ വട്ടക്കണ്ണടയ്ക്കുള്ളിലൂടെ വേദഗ്രന്ഥം എല്ലാവരും
കേള്‍ക്കും വിധം വായിച്ചു പുരോഹിതന്. ജപമാലകളുടെ മണികള്‍ മറിച്ച് അത്
കേട്ടിരുന്നു ഭക്തര്‍. അന്നേരമെല്ലാം അയാള്‍ വേറെ കുറച്ചു പേര്‍ക്കൊപ്പം
അതിലൊന്നും പങ്കെടുക്കാതെ വല്ലതും കുടിക്കാനും, പുക വലിക്കാനുമൊക്കെ
ഉപയോഗിച്ചു. നിരന്തരം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിളിച്ച പുരോഹിതനെ
അയാള്‍ കേട്ടില്ലെന്നു നടിച്ചു. നീ എന്തിലാണ് വിശ്വസിക്കുന്നത് എന്ന
പുരോഹിതന്റെ ചോദ്യം ആവര്‍ത്തിച്ചു വന്നപ്പോള്‍ താന്‍ ഈശ്വരനില്‍
വിശ്വസിക്കുന്നില്ലായെന്ന സത്യം അയാള്‍ അദ്ദേഹത്തോട് വെളിപ്പെടുത്തി.
ലോകത്തിന്റെ പഴക്കം 5000 വര്‍ഷമാണെന്നോ, ദൈവമുണ്ടെന്നോ അയാള്‍
വിശ്വസിക്കുന്നില്ലായിരുന്നു. നീ പാപത്തിന്റെ ശമ്പളം പറ്റി നരകത്തില്‍
പതിക്കുമെന്ന മുന്നറിയിപ്പ് ഉടനെ വന്നു.
പഠനം പൂര്‍ത്തിയായതില്‍ പിന്നെ
അയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നെ കരിയര്‍ ഗ്രാഫിന്റെ മേലോട്ടുള്ള
പ്രയാണത്തില്‍ ഉയര്‍ന്ന ജോലികള്‍, സ്ഥാപനങ്ങള്‍, അക്കങ്ങളുടെ കണിശതയും
യുക്തിചിന്തയുടെ സൂത്രങ്ങളും നിറച്ച സംവാദങ്ങളും ചര്‍ച്ചകളും ഇടവേളകളില്‍.
സ്വയം ഒരു നാസ്തികനായി വിലയിരുത്തിയ അയാള്‍ റിച്ചാര്‍ഡ് ഡാക്കിന്‍സ്
നയിച്ച ശാസ്ത്ര വിചാര കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളില്‍ ആവേശം നിറഞ്ഞ
പങ്കാളിയായി. ഡാക്കിന്സില് അയാള്‍ അയാളെത്തനെ തന്നെ കണ്ടു. ഏതു
ചോദ്യങ്ങള്‍ക്കും ഉരുളക്കുപ്പേരിപോലെ ഉത്തരങ്ങള്‍. വൈകാരിക വിചാരങ്ങളോട്
തികഞ്ഞ വിരക്തി, യുക്തി ചിന്തകളോട് ഏറിയ ആഭിമുഖ്യം. ഏതു ദര്‍ശനത്തേയും,
ചിന്തയേയും കീറി മുറിച്ച് വിചാരണ ചെയ്യാനും അതിലാകെയും അടങ്ങിയ
വൈരുദ്ധ്യങ്ങളെ തുറന്നു കാണിക്കാനുമുള്ള ഉത്സാഹം. സഹസ്ര വര്‍ഷങ്ങളുടെ
അപ്പുറത്ത് അവതീര്‍ണ്ണമായ മതഗ്രന്ഥങ്ങളിലാണെങ്കില് ഈ വൈരുദ്ധ്യങ്ങള്‍
എമ്പാടുമുണ്ടായിരുന്നു. ശാസ്ത്രയുക്തികളുടെ മുഷ്ടി ചുരുട്ടി ആഞ്ഞ്
വീക്കാന്‍ മതഗ്രന്ഥങ്ങളില്‍ ഇടങ്ങള്‍ സുലഭമായിരുന്നു.
കുറെക്കാലം
അങ്ങിനെയൊക്കെ കഴിഞ്ഞതില്‍ പിന്നെയാണ് തന്റെ കോര്‍പറേറ്റ് നിയോഗം വിട്ടു
അയാള്‍ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. അങ്ങിനെ അയാള്‍
തൊഴില്‍ രഹിതരുടെയും, ഭവനരഹിതരുടെയും നിരാലംബരുടേയും ഇടയിലേക്കിറങ്ങി
അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തില്‍ മുഴുകി. ഒരു
ദൈവമുണ്ടെന്നു കരുതാന്‍ തക്ക യാതൊരു സാഹചര്യവും അനുഭവിക്കാത്ത അവരെല്ലാം
സ്വാഭാവികമായും അവിശ്വാസികളായിരിക്കുമെന്ന ഉറച്ച ധാരണ
അയാള്‍ക്കുണ്ടായിരുന്നു. ലോകത്തിന്റെ ഒരു കരുണയും അനുഭവിക്കാത്ത അവര്‍ക്ക്
എന്തു വിശ്വാസമുണ്ടാകാനാണ്! എന്നാല്‍ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവരില്‍
മിക്ക പേരും ജീവിക്കാനുള്ള അവരുടെ ഏക പ്രചോദനമായി കണക്കാക്കുന്നത്
ദൈവത്തെയാണെന്ന് അയാള്‍ കണ്ടെത്തി. ആ കൂട്ടത്തില്‍ നിറഞ്ഞ
അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കൂടി ഉള്പെട്ടിരുന്നു. വീടും
കുടിലുമില്ലാത്ത, അടുത്ത നേരത്തെ അന്നം എവിടെ എന്ന ഉറപ്പുപോലുമില്ലാത്ത
ഇവര്‍ എങ്ങിനെ, ഏത് ദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നയാള്‍
അത്ഭുതപ്പെട്ടു. കോര്‍പറേറ്റ് വികസന യുക്തിയുടെ ജെ സി ബികള്‍ക്കും,
ബുള്‍ഡോസറുകള്‍ക്കും മുന്നില്‍ മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ടു നഗര
പ്രാന്തങ്ങളില്‍ എത്തപ്പെട്ട അവരുടെ കൂട്ടത്തില്‍ ലൈംഗിക തൊഴിലാളികളും
മയക്കു മരുന്നിന്റെ അടിമകളുമുണ്ടായിരുന്നു. അരികുവത്കരിക്കപ്പെട്ട അവരോട്
വികസിത സമൂഹം ഒരു ദയയും കാണിച്ചിരുന്നില്ല. മുന്‍വിധികളുടെ നിസ്സാരമനസ്സോടെ
അവരെ അവഗണിക്കുന്ന പൊതു സമൂഹത്തേക്കാള്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്നത്
ദൈവമാണെന്ന് അവര്‍ വിശ്വസിച്ചു. അങ്ങിനെ ജീവിക്കാന്‍ അത്താണിയാകുന്ന ഒരു
ദൈവത്തെ അവര്‍ക്ക് നിഷേധിക്കാന്‍ താന്‍ ആരാണ് എന്ന് അയാള്‍ പതിവിനു
വിപരീതമായി സ്വയം ചോദിച്ചു. പ്രതീക്ഷയുടെ ഒരു കിരണവും ശേഷിക്കാത്ത ഈ
ലോകത്ത് അവരുടെ ഒരു ചെറിയ വെളിച്ചം ഉള്ളതോ ഇല്ലാത്തതോ ആയ ഈ ദൈവം മാത്രമാണ്.
നാസ്തികതയുടെ യുക്തി കൊണ്ട് മരണശേഷം വേറെ ജീവിതമില്ല എന്നൊക്കെ അവരെ
പറഞ്ഞു ബോധ്യപ്പെടുന്നത് നിരര്‍ത്ഥകവും ക്രൂരവുമായിരിക്കുമെന്ന പുതിയൊരു
ബോധ്യം അയാളില്‍ തെളിഞ്ഞു വരികയായിരുന്നു.
നമുക്കെല്ലാം മുകളില്‍, നമ്മുടെ ഭാവനകള്‍ക്കും, ശാസ്ത്രഗോചരമായ കണ്ടുപിടിത്തങ്ങള്‍ക്കും അപ്പുറം എന്തോ ഒരു ശക്തി ഇല്ലേ..? അത് നമുക്കിടയിലും നമ്മുടെ ഉള്ളിലും ഒക്കെ ഉണ്ട്.. കൃത്യസമയത്ത്, എന്റെ അറിവിനും അനുഭവത്തിനും അപ്പുറത്തുള്ള , കൃത്യമായ തീരുമാനം കൈക്കൊള്ളുമ്പോള്‍ പലപ്പോഴും എന്നില്‍ ഒരു അദൃശ്യസാമീപ്യം തോന്നിയിട്ടുണ്ട്.. അത് തന്നെയായിരിക്കണം ദൈവം.. അതുകൊണ്ട് ഞാനൊരു നാസ്തികനല്ല..
ReplyDeleteഫോണ്ട് അല്പം കൂടി വലുതാക്കണം.. വായിക്കാന്‍ വല്യപാട്..
ദൈവത്തിന് മനുഷ്യന്റെ കാര്യം നോക്കാനോ ഇടപെടാനോ താല്പര്യമോ സമയമോ ഉണ്ടോ? അങ്ങനെ നോക്കാറുണ്ടോ?
ReplyDeleteഒന്നും ലഭിക്കാതെ നിസ്സഹായരാകുന്ന ജനങ്ങള്‍ക്ക് അല്പം ഒരാശ്വാസത്തിന് ഒരു കച്ചിത്തുരുമ്പ് എന്ന വലിയ പ്രതീക്ഷ, അതവര് അവരുടെ ജീവനോളം വലുതായി തന്നെ കാണുന്നു. ഉള്ളതോ ഇല്ലാത്തതോ എന്നതിനേക്കാള്‍ ജീവിക്കാനൊരു പ്രതീക്ഷ നിലനിര്‍ത്താന്‍ അതനിവാര്യം തന്നെ.
ReplyDeleteപ്രതീക്ഷയുടെ ഒരു കിരണവും ശേഷിക്കാത്ത
ReplyDeleteഈ ലോകത്ത് അവരുടെ ഒരു ചെറിയ വെളിച്ചം ഉള്ളതോ
ഇല്ലാത്തതോ ആയ ഈ ദൈവം മാത്രമാണ്.
അല്ലെങ്കിലും ദൈവത്തിന് കുഴപ്പമൊന്നുമില്ല..
ദൈവത്തെ മുതലെടുക്കുന്നതാണ് കുഴപ്പം ..!
ദൈവസങ്കൽപ്പം പ്രതീക്ഷനഷ്ടപ്പെട്ടവന് പ്രതീക്ഷകൾ നൽകി അവനെ ജീവിതത്തോട് ചേർത്തു നിർത്തുന്നു എന്ന സത്യം നമ്മുടെ യുക്തിവാദികൾ മനസിലാക്കാതെ പോവുന്നു. ഭൗതികമനുഷ്യനേയും അവന്റെ ഭൗതികസാഹചര്യങ്ങളേയും മാത്രം പരിഗണിച്ച് നിർമ്മിക്കപ്പെട്ട സാമൂഹ്യസിദ്ധാന്തങ്ങൾ പ്രയോഗതലത്തിൽ വന്നപ്പോൾ പലയിടത്തും പാളിപ്പോയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ആത്മീയത മനുഷ്യപ്രകൃതിയുടെ ഭാഗമാണ് . അതിനെ നിഷേധിച്ചുകൊണ്ടുള്ള തത്വശാസ്ത്രങ്ങൾ നിലനിൽക്കുകയില്ല. കാൾ മാർക്സിനേക്കാൾ മാർക്സ് വെബറിനെപ്പോലുള്ള സാമൂഹ്യചിന്തകർ മുന്നോട്ടുവെച്ച സാമൂഹ്യപാഠങ്ങൾ കൂടുതൽ ശരിയാവുന്നത് ഇതുകൊണ്ടാണ്.....
ReplyDeleteഅനന്തമായി ചിന്തിച്ചാലും അവസാനിക്കാത്ത നിഗമനങ്ങള്‍ . അവസാനത്തെ പ്രതീക്ഷ,അവസാനത്തെ ലോകം ,അവസാനത്തെ ജീവിതം .. ഇതിലൊക്കെ വിശ്വസിക്കുന്ന മനസ്സില്‍ ദൈവം വ്യാപിച്ചു കിടക്കുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ ആശ്രയിക്കാന്‍ പാകത്തില്‍ ..
ReplyDeleteദൈവമുണ്ടെന്നു തന്നെ ഞാനും വിശ്വസിക്കുന്നു. എല്ലാ കഴിവുകളും നൽകിയ ഓരോ സൃഷ്ടിക്ക് ശേഷവും ജീവൻ കൊടുത്തു വിടുമ്പോൾ അദ്ദേഹം ഒരു വരം കൊടുക്കും.
ReplyDelete‘ഇനി നീയായ് നിന്റെ പാടായ്. എനിക്ക് നിന്നിൽ ഒരു ഉത്തരവാദിത്വവുമില്ല..!‘
അതാണ് ഈ ലോകം ഇങ്ങനെയാകാൻ കാരണം.
എന്റെ കാഴ്ചപ്പാടില്‍ നാസ്തികനും യുക്തിവാദിയും തമ്മില്‍ വ്യത്യാസമുണ്ട്. യുക്തിവാദി agnostic ആകാം അല്ലെങ്കില്‍ atheist (നാസ്തികന്) ആകാം. Agnostic ആയ യുക്തിവാദിയേ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ എന്തു വിശ്വസിക്കുന്നു എന്നത് വിഷയമേയല്ല.
ReplyDelete"അങ്ങിനെ ജീവിക്കാന്‍ അത്താണിയാകുന്ന ഒരു ദൈവത്തെ അവര്‍ക്ക് നിഷേധിക്കാന്‍ താന്‍ ആരാണ് എന്ന് അയാള്‍ പതിവിനു വിപരീതമായി സ്വയം ചോദിച്ചു." അങ്ങിനെ അത്താണിയാവുന്ന ആള്‍ദൈവങ്ങളേയും ഏലസ്സുകളേയും ചരടുകളേയും മാമൂലുകളേയും നിഷേധിക്കുന്ന വിശ്വാസികളില്ലേ? അതിന്റെ ന്യായാന്യായങ്ങളേപ്പറ്റി എന്തു പറയുന്നു?
ഞാന്‍ യുക്തിചിന്തയിലൂന്നിയ വിശ്വാസിയാണ്. എന്നെ ബാധിക്കാത്തിടത്തോളം മറ്റുള്ളവര്‍ എന്തുവിശ്വസിച്ചാലും എനിക്കു വിരോധമില്ല. യുക്തികൊണ്ടുമാത്രം ഒന്നും ചെയ്യാനോ അറിയാനോ ആകാത്തതിനപ്പുറത്തുള്ള കാര്യങ്ങളില്‍ മാത്രമേ ഞാന്‍ വിശ്വാസത്തിലേയ്ക്കു പോകാറുള്ളൂ.
ഒരു ചിന്തയ്ക്കുതകുന്ന വിഷയം തന്നെ. പതിവു പോലെ സലാംജി!
നമ്മുടെ കണ്മുന്നിലുള്ള ആളുകളുടെ ദുഖവും ദുരിതവും എല്ലാം കാണുമ്പോള്‍ ദൈവമില്ലെന്നൊക്കെ തോന്നാറുണ്ട്. പക്ഷേ ആ തോന്നലിന് അല്‍പ്പായുസ്സേ ഉണ്ടാവാറുള്ളൂ... ദൈവം ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം....
ReplyDeleteഗോഡ് ഈസ് ഗ്രേറ്റ് അതൊരു പ്രപഞ്ച സത്യമാണ് ..!
ReplyDeleteനന്നായെഴുതി....ആശംസകള്‍
ReplyDeleteഎഴുത്ത് നന്നായി
ReplyDeleteദൈവമുണ്ട്..
ReplyDeleteഅവനെല്ലാം കാണുന്നവനും അറിയുന്നവനുമാണ്..
ഏതൊരാള്‍ക്കും തോന്നിപ്പോവുന്ന ഒന്നാണ്, എന്റെ പ്രാര്ത്ഥനക്കെന്താ ഉത്തരം കിട്ടാത്തത് എന്ന്..
അതൊരുപക്ഷെ വരാനിരിക്കുന്ന ദോഷത്തെ മുന്‍നിര്‍ത്തി മറ്റൊരുസമയത്തേക്ക് ഉത്തരം തരാതെ മാറ്റിവെച്ചതാവാം...
എഴുത്തിനോടും എഴുത്തുകാരനോടും ഇഷ്ടം..