കൈവഴികള്‍ പിരിയുന്നിടത്ത്
സന്ദേഹിയായ് അയാള്‍ നിന്നു
ഇതിലെയെന്നൊരു കൂട്ടര്
അല്ലിതിലെയെന്ന് മറുകൂട്ടര്‍
മുന്നിലിരുളില്‍ അയാള്‍ കണ്ടു
നിണമണിഞ്ഞുകിടക്കും പാഥേയങ്ങള്‍
അവരുടെ നിഴലിന് പിറകില്‍ കഠാരകള്‍
ദൈവത്തിന് ശ്രീകോവില്‍ പിശാചിന് പ്രതിഷ്ഠ
പങ്കുവെയ്പ്പിന് ഗുണിതങ്ങളോരോ മിഴിയിലും
കുഞ്ഞാടിന് കൂട്ടങ്ങള്‍ ജാഥയായ് നീങ്ങുന്നു
അറവു ശാലയെ ആഘോഷമാക്കുവാന്‍
ഉയരുന്നു ആരവം, അടയുന്നു കാതുകള്‍
നിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
എവിടെ വെളിച്ചം, എവിടെ നേര്‍വഴി?
എവിടെ വെളിച്ചം?
ReplyDelete"ദൈവത്തിന് ശ്രീകോവില്‍ പിശാചിന് പ്രതിഷ്ഠ"
ReplyDeleteexactly... This is what we see now. In few lines, you have made the point..
good one
ReplyDeleteനേർവഴി???
ReplyDeleteനേർവഴിയോ?
ReplyDeleteഅതാർക്കറിയാം?
This comment has been removed by the author.
ReplyDeleteഇരുട്ടിന്റെ സന്തതികള്‍ വെളിച്ചം ആഗ്രഹിക്കില്ല.അവരുള്ളിടത്ത് വെളിച്ചമുണ്ടാകില്ല.
ReplyDeleteനിറയുന്നു ധൂളികള്‍, അടയുന്നു നയനങ്ങള്‍
ReplyDeleteഎവിടെ വെളിച്ചം, എവിടെ നേര്‍വഴി?