
ഇ മെയിലിന്റെയും, എസ് എം എസ് ന്റെയും സൈബര്‍ വീഥിയില്‍
എവിടെയോ ബന്ധങ്ങളുടെ ജീവന് പൊലിഞ്ഞു പോയി.
മോര്‍ച്ചറിയില്‍ കിടത്തിയ ഈ അനാഥ പ്രേതത്തിനു
അവകാശികളാരും ഇല്ലാതെ പോയി.
അതുകൊണ്ട് നമുക്കിനി അതെല്ലാം മറക്കാം,
പകരം, ഷെയര്‍ മാര്‍ക്കെറ്റിലെ ഓഹരി സൂചികയില്‍
നമ്മുടെ മനസ്സുറപ്പിച്ചു, നേട്ടം കൊയ്തെടുക്കാം.
നമുക്കിനി ബന്ധങ്ങള്‍ വിറ്റഴിക്കാം
ReplyDeleteഎന്നിട്ട് മാര്‍കറ്റില്‍ നിന്ന്
പാവകളെ വാങ്ങി
സൗഹൃദം തീര്‍ക്കാം
മനസ്സിന്റെ ഷോ കേസില്‍
പ്രതിഷ്ഠിച്ചു വെക്കാന്‍
'ആധുനികന്' അതാവും
ഏറ്റം ചേരുക!
കെ. പി. നിര്‍മല്‍ കുമാര്‍ സാര്‍ അദ്ദേഹത്തിന്റെ 'Face Book' status ല്‍ ഇന്ന് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:
ReplyDelete"നിലവിലുള്ള യാന്ത്രികമായ കുടുംബ ബന്ധങ്ങള്‍ മാറുകയും കൂടുതല്‍ സ്നേഹാധിഷ്ടിതവും ശരീരാധിഷ്ടിതവുമായ നിര്‍വചനങ്ങളിലൂടെ അവ പുന:സന്ഘടിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു"
ചലനമറ്റു ഫ്രീസറില്‍ കിടക്കുന്ന ബന്ധങ്ങളുടെ ജീവന് ഒരു മൃതസംജീവനിയാകാന് സാധിക്കുക എന്തിനായിരിക്കും? അവകാശികളില്ലാത്ത ആ അജ്ഞാത പ്രേതത്തെ അവകാശം സ്ഥാപിച്ച് പുനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കുക ആര്‍ക്കായിരിക്കും? പങ്കുവെക്കലുകളുടെ, കൊടുക്കക്കൊള്ളലുകളുടെ ഷെയര്‍ ജീവിതം 'ഷെയറ് മാര്‍ക്കറ്റിന്റെ കരുണയറ്റ കാളക്കൊമ്പുകള്ക്കിടയിലേക്ക് വിനിമയം ചെയ്യപ്പെട്ടുകഴിഞ്ഞ സാഹചര്യത്തില്‍ ഒരു ventilator' ന്റെ റോള്‍ എടുക്കുവാന്‍ ഇനിയാര്‍ക്കെങ്കിലും സാധിക്കുമെന്നത് ഒരു തോമസ് മൂര്‍ സ്വപ്നമായി അവശേഷിക്കുമെന്നതാണ് നേര്.
താങ്കള്‍ പങ്കുവെച്ച വ്യഥ സംഭവകാലത്തിന്റെ ഒരു നേര് പകര്‍പ്പായിരുന്നു; ആധുനികന് നേരെ നടത്തിയ ആ പരിഹാസത്തിന്റെ പുറം തോടിനുള്ളില്‍ നിന്നും നിരാശയുടെ, വേദനയുടെ ഒരു നിശ്വാസം കേള്‍ക്കാനാവുന്നുണ്ട്! ഭാവുകങ്ങള്‍!